പൗരന്മാരെന്ന നിലയിൽ അധ്യാപകർക്ക് രാഷ്ട്രത്തോട് ഉത്തരവാദിത്തം ഉണ്ടായിരിക്കണം: ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
1569146
Saturday, June 21, 2025 6:13 AM IST
കൊല്ലം: പൗരന്മാരെന്ന നിലയിൽ അധ്യാപകർക്ക് രാഷ്ട്രത്തോട് ഉത്തരവാദിത്തമുണ്ടായിരിക്കണമെന്നും മാതാപിതാക്കളോടും സമൂഹത്തോടും ചേർന്ന് പ്രവർത്തിക്കുന്നവരായിരിക്കണമെന്നും കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
കൊല്ലം രൂപത കോർപറേറ്റ് മനേജ്മെന്റി െന്റയും കാത്തലിക്ക് സ്കൂൾസ് സ്റ്റാഫ് അസോസിയേഷ െ ന്റയും സംയുക്ത ആഭിമുഖ്യത്തിൽ തങ്കശേരി ഇൻഫന്റ് ജീസസ് പള്ളിയിൽ സംഘടിപ്പിച്ച അധ്യാപക പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം രൂപത എഡ്യുക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ് മുഖ്യ പ്രഭാഷണം നടത്തി. തില്ലേരി ആശ്രമം റെക്ടർ ഫാ.സെബാസ്റ്റ്യൻ തോബിയാസ് ക്ലാസ് നയിച്ചു. കൊല്ലം രൂപത കോർപറേറ്റ് മാനേജ്മെന്റ ി െന്റ വെബ് പോർട്ടൽ രൂപത ബിഷപ് പ്രകാശനം ചെയ്തു.
രൂപത പ്രസിഡന്റ് ബെർണാഡ് .ആർ, സെക്രട്ടറി സുമേഷ് ദാസ്, ഷൈൻ കൊടുവിള, കിരൺ ക്രിസ്റ്റഫർ, ജോസ് കാർലോസ്, സിസ്റ്റർ റയ, റെയ്നി, അനു സേവ്യർ,ജയറാണി, പ്രവീൺ, സുനിൽ ബെഞ്ചമിൻ, ഡേവിഡ്, ആഷ്ലി എന്നിവർ നേതൃത്വം നൽകി.