പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചയാൾ പിടിയിൽ
1569147
Saturday, June 21, 2025 6:13 AM IST
കൊല്ലം: പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസി െ ന്റ പിടിയിലായി. പരവൂർ കോട്ടുവൻകോണം, നടക്കാരുവിള വീട്ടിൽ കാർത്തിക്ക്(23) ആണ് പരവൂർ പോലീസി െ ന്റ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആറിന് പരവൂർ പൂക്കുളത്തുള്ള പെട്രോൾ പമ്പിലെത്തിയ പ്രതി പമ്പിലെ ജീവനക്കാരനായ സനോജുമായി വാക്ക് തർക്കം ഉണ്ടായി. പിന്നീട് വ്യാഴം രാത്രിയും സനോജുമായി തർക്കം ഉണ്ടാവുകയും തുടർന്ന് സ്ഥലത്ത് നിന്നും പോയ ഇയാൾ 8.30ന് ആയുധവുമായി തിരികെ എത്തി സനോജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സനോജി െ ന്റ തലയിൽ ആഴത്തിൽ മുറിവേറ്റു.
പരവൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പരവൂർ ഇൻസ്പെക്്ടർ ദീപുവി െ ന്റ നേതൃത്വത്തിൽ എസ്ഐ മാരായ വിഷ്ണു സജീവ്, പ്രദീപ്, സിപിഓ മാരായ നവാസ്, അജേഷ്, വിഷ്ണു, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.