ആശുപത്രിമുക്കിൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യം രൂക്ഷം
1569148
Saturday, June 21, 2025 6:13 AM IST
കുണ്ടറ : കൊതുകി െ ന്റയും ഈച്ചയുടെയും ശല്യം രൂക്ഷമായിരിക്കുന്ന ആശുപത്രിമുക്ക് മേഖലയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
പകൽ രാത്രി വ്യത്യാസമില്ലാതെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഈ പ്രശ്നം ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
കൊറോണ, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ സമയത്ത് കൊതുകുശല്യം ആരോഗ്യരംഗത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തെരുവോര മത്സ്യവില്പനക്കാർ വെള്ളം റോഡിലേക്ക് ഒഴുക്കുന്നത് മൂലവും മഴക്കാലമായതിനാലും ഈച്ച പെരുകി രോഗ വ്യാപനം ഉണ്ടാകാനുള്ള സാഹചര്യമാണ് ഇവിടെ ഉള്ളത്.
ജനങ്ങൾക്കും വ്യാപാരികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.