പൂര്‍ണ സൈനിക ബഹുമതിയോടെ എന്‍സിസി കേഡറ്റിന് അന്ത്യാഭിവാദ്യം
1569149
Saturday, June 21, 2025 6:13 AM IST
കൊല്ലം: പഹല്‍ഗാമില്‍ എന്‍സിസി അഡ്വാന്‍സ് ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ച വാടി സ്വദേശി ജോയലി െ ന്റ സംസ്കാര ചടങ്ങുകള്‍ പൂര്‍ണ സൈനിക ബഹുമതിയോടെ നടത്തി.
വാടി സെന്റ് ആന്റണീസ് പള്ളിയില്‍ കേരള ബറ്റാലിയന് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ റോമേഴ്സ് സിംഗ് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി.സുരേഷ് എന്നിവര്‍ പുഷ്പചക്രം അര്പിച്ചു.
കേരള ബറ്റാലിയൻ ഏഴിന്റെ പരിധിയിലുള്ള 38 സ്കൂളുകളിലെ കേഡറ്റുകള്‍ പുഷ്പാര്‍ച്ചന നടത്തി. മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപന്, ഡെപ്യൂട്ടി മേയര്‍ എസ് .ജയൻ, ജോയല്‍ പഠിച്ച ഡോണ്‍ ബോസ്കോ കോളജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
വാടി പന്തല്വീട്ടില് ഗ്രേസിയുടെയും ജോസി െ ന്റയും മകനാണ് മരണമടഞ്ഞ ജോയല്‍.