വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്തു
1569150
Saturday, June 21, 2025 6:13 AM IST
ചവറ : കൊറ്റംകുളങ്ങര സർക്കാർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. 2.5 ലക്ഷം രൂപ ചെലവിട്ട് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആർഇഎൽ ആണ് വാട്ടർ പ്യൂരിഫയർ സ്കൂളിന് നൽകിയത്. വാട്ടർ പ്യൂരിഫയറി െ ന്റ ഉദ്ഘാടനം ഐആർഇഎൽ ജനറൽ മാനേജർ എൻ.എസ്.അജിത് നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്കുമാർ, ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയലക്ഷ്മി , ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രതീഷ്, ആർ. അനിത, ഐആർഇ ചീഫ് മാനേജർ ഭക്തദർശൻ,
ഐആർഇ ഡെപ്യൂട്ടി മാനേജർ അജികുമാർ, ഷിബുരാജ്, എസ് എം സി ചെയർമാൻ പ്രസന്നകുമാർ,വിദ്യാ കിരണം ജില്ലാ മിഷൻ കോഡിനേറ്റർ കിഷോർ കെ. കൊച്ചയം, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ്. മായാദേവി, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ രജിമോൾ, ഹൈസ്കൂൾ വിഭാഗം പ്രഥമഅധ്യാപിക എ. സുലത തുടങ്ങിയവർ പങ്കെടുത്തു.