ഓട നിർമാണം വൈകി : കിളികൊല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ടിനെ ബിജെപി പ്രവർത്തകർ ഉപരോധിച്ചു
1569151
Saturday, June 21, 2025 6:13 AM IST
കിളികൊല്ലൂർ : ഒരു മാസക്കാലമായി പൊളിച്ചിട്ടിരിക്കുന്ന ഓട നിർമാണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ സോണൽ സൂപ്രണ്ടിനെ ഉപരോധിച്ചു.
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ ട്രഷർ അഭിജിത് ആശ്രമം, ഗണേഷ്, ജില്ലാ കമ്മിറ്റിയംഗം ലതിക ടീച്ചർ, മണ്ഡലം സെക്രട്ടറി സജീവ് തെക്കടം, ബീന, അശ്വതി, ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.