ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു
1569153
Saturday, June 21, 2025 6:15 AM IST
ചവറ: സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന ക്രിയേറ്റീവ് കോർണറി െന്റ ഉദ്ഘാടനം പന്മന മനയിൽ എസ്ബിവി എസ് ജിഎച്ച് എസ് എസിൽ സുജിത് വിജയൻ പിള്ള എം എൽ എ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ്എം. അജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി. പി .സുധീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീകല മുഖ്യാതിഥി ആയി. വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ കിഷോർ കെ. കൊച്ചയ്യം പദ്ധതിയുടെ വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എച്ച്. ആർ. അനിത, പ്രിൻസിപ്പൽ ജെ.ടി. ബിന്ദു, എസ്. സബീന, പ്രഥമാധ്യാപിക ആർ. ഗംഗാദേവി, പന്മന മഞ്ചേഷ്, അനീസ നിസാർ, ആനന്ദ് കുമാർ, രാജി, മായ, ഷൈൻ കുമാർ, മേരി ഉഷ പി, എ.ആർ. ഐശ്വര്യ, ഫൗസിയ, ടി. അമീന, എസ്. അനീഷ എന്നിവർ പ്രസംഗിച്ചു.