അയൽവാസിയുടെ വെട്ടേറ്റ ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ
1569354
Sunday, June 22, 2025 6:04 AM IST
കുണ്ടറ : അയൽവാസിയുടെ വെട്ടേറ്റ ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ. അമ്പിപ്പൊയ്ക മേലേക്കുന്നത്ത് ശരത്ത് ഭവനത്തിൽ സതീശൻ (52) ആണ് വെട്ടേറ്റത്.
അയൽവാസി സുകു ആണ് വെട്ടിയത്. രാവിലെ പെയ്ത മഴയിൽ സതീശന്റെ വീട്ടുപറമ്പിൽ കെട്ടി നിന്ന വെള്ളം സുകുവിന്റെ പറമ്പിലേക്ക് ഒഴുകിയത് വാക്കേറ്റത്തിന് ഇടയാക്കി.
സുകുവും സതീശനുമായി വാക്ക് തർക്കം ഉണ്ടാവുകയും സമീപത്തു കിടന്ന മൺവെട്ടി എടുത്തു സതീശന്റെ തലയിൽ വെട്ടുകയായിരുന്നുവെന്ന് സതീശന്റെ മകൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സതീശനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സതീശനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുണ്ടറ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.