സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർധനവ് നടപ്പാക്കണമെന്ന്
1569355
Sunday, June 22, 2025 6:04 AM IST
കൊല്ലം: സ്കൂളുകളിൽ ബിരിയാണിയും ഫ്രൈഡ് റൈസും വിവിധ ഭക്ഷണങ്ങളും മാസത്തിൽ 20 ദിവസം കുട്ടികൾക്ക് നൽകുവാനുള്ള മന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെങ്കിലും അഞ്ച് വർഷമായി വേതന വർധനവ് നൽകാതെ ദുരിതം അനുഭവിക്കുന്ന പാചക തൊഴിലാളികൾക്ക് ജോലിഭാരം ഇരട്ടിയാക്കുമെന്ന് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി ) സംസ്ഥാന ജനറൽ സെക്രട്ടറി എ .ഹബീബ് സേട്ട് പറഞ്ഞു.
ഒരു തൊഴിലാളിയെ കൊണ്ട് 500 കുട്ടികൾക്ക് ഉച്ച ഭക്ഷണം തയാറാക്കണം എന്ന നിലവിലുള്ള നിയമം പുനഃ പരിശോധിച്ച് 150 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ക്രമത്തിൽ നിയമിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും തൊഴിലാളികളുടെ പ്രായംനോക്കി വിരമിക്കൽ ആനുകൂല്യം നൽകുവാനുള്ള നടപടികൾ അടിയന്തിരമായി സർക്കാർ സ്വീകരിക്കണമെന്നും എ. ഹബീബ് സേട്ട് ആവശ്യപ്പെട്ടു.