ചാത്തന്നൂർ ജിഎച്ച്എസ്എസിൽ നൈപുണി വികസന കേന്ദ്രം തുടങ്ങി
1569356
Sunday, June 22, 2025 6:04 AM IST
ചാത്തന്നൂർ : സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ആരംഭിച്ചു.
കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനവും പ്രവേശനോത്സവ ഉദ്ഘാടനവും ജി. എസ്. ജയലാൽ എം എൽഎ നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് എസ്. സേതുലാൽ അധ്യക്ഷത വഹിച്ചു. എസ് എസ് കെ കൊല്ലം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ജി. കെ. ഹരികുമാർ പദ്ധതിയെ പറ്റി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യ അതിഥി ആയിരുന്നു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്ര കുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദസ്തക്കിർ, എസ്എംസി ചെയർമാൻ ടി. ദിജു, ചാത്തന്നൂർ ബിപിസി ആർ. സജിറാണി, ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി, പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, എസ് ഡി സി കോർഡിനേറ്റർ ട്രീസ ജെയിംസ്, എന്നിവർ പ്രസംഗിച്ചു.
അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നിഷ്യൻ, ജിഎസ്ടി അസിസ്റ്റന്റ് എന്നീ കോഴ്സുകളാണ് ചാത്തന്നൂർ നൈപുണി വികസന കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്നത്.