ഗാന്ധി സ്റ്റാന്പ് പ്രദർശനം
1225971
Thursday, September 29, 2022 10:24 PM IST
ഇരവിപേരൂർ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഹിലാറ്റലി ക്ലബിന്റെ ഉദ്ഘാടനവും അത്യപൂർവ ഗാന്ധി സ്റ്റാന്പുകളുടെ പ്രദർശനവും നാളെ നടക്കും.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഇരവിപേരൂർ കണ്ണോലിൽ ജേക്കബ് മത്തായിയുടെ സൂക്ഷിച്ചിട്ടുള്ള അത്യപൂർവ ഗാന്ധി സ്റ്റാന്പുകളും വിവിധ ലോകരാജ്യങ്ങളുടെ കറൻസികളുമാണ് പ്രദർശനത്തിലുള്ളത്. ഹിലാറ്റലി ശില്പശാലയും ഇതോടനുബന്ധിച്ചുണ്ടാകും.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ജിജി ജോൺ സ്റ്റാന്പ് പ്രദർശനം ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് ലീലാമ്മ തോമസ് അധ്യക്ഷത വഹിക്കും. ഹിലാറ്റലി ക്ലബ് ഉദ്ഘാടനം തിരുവല്ല പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ലത ഡി. നായർ നിർവഹിക്കും. കെ.ടി. ജോസഫ് ശില്പശാലയ്ക്കു നേതൃത്വം നൽകും.