കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണയാത്രയ്ക്കു സ്വീകാര്യതയേറി: പി.ജെ. കുര്യൻ
1600651
Saturday, October 18, 2025 3:39 AM IST
തിരുവല്ല: മതങ്ങൾക്ക് അതീതമായി കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കു സ്വീകാര്യതയേറിയതായി കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യൻ.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാൻ എംപി നയിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയക്ക് തിരുവല്ല നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നലകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ബോധ്യമില്ലാത്ത സർക്കാരിന്റെ നയങ്ങളാണ് ശബരിമലയിൽ നടന്ന സ്വർണപ്പാളി തട്ടിപ്പ് ഉൾപ്പെടെ വ്യക്തമാക്കുന്നതെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു.
കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. എ.പി.അനിൽകുമാർ, വി.ടി. ബൽറാം, ജെയ്സൺ ജോസഫ്, വി.പി. സജീന്ദ്രൻ, അബ്ദുൾ മുത്തലിഫ്, പി.എ. സലീം, വർഗീസ് മാമ്മൻ, ജോസഫ് എം.പുതുശേരി, അനു ജോർജ്, പി.ജി. പ്രസന്നകുമാർ, റെജി തോമസ്, സലീം പി.മാത്യു, പി.എം. അനീർ, ഏബ്രഹാം കുന്നുകണ്ടം ,
ജേക്കബ് പി .ചെറിയാൻ, റോബിൻ പരുമല ,കോശി പി.സഖറിയ, രാജേഷ് ചാത്തങ്കരി, എബി മേക്കരിക്കാട്, ആർ.ജയകുമാർ, വിശാഖ് വെസ്റ്റല, രാജേഷ് മലയിൽ, അഭിലാഷ് വെട്ടിക്കാടൻ, ജെസി മോഹൻ, ഷൈബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.