ശില്പശാല സംഘടിപ്പിച്ചു
1599835
Wednesday, October 15, 2025 3:43 AM IST
പത്തനംതിട്ട: സംസ്ഥാന ദുരന്ത ലഘൂകരണ നിധി (എസ്ഡിഎംഎഫ്) കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ ആർ. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.
പ്രതിരോധശേഷി നിക്ഷേപത്തില്‍ ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ചന്ദിനി പി.സി. സേനന് ക്ലാസ് നയിച്ചു. എസ്ഡിഎംഎഫ് ഫണ്ട് ഉപയോഗിച്ച് ദുരന്തത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യത്തിന്റെ നിര്‍മാണം, ദുരന്ത ലഘൂകരണ പദ്ധതിക്ക് ഫണ്ട് എങ്ങനെ ലഭ്യമാക്കാം എന്നിവ അവതരിപ്പിച്ചു.
ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദിനാചരണത്തിന്റെ പ്രാധാന്യം ദുരന്ത നിവാരണ പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള വിശദീകരിച്ചു.