കൊ​ടു​മ​ൺ: സം​സ്ഥാ​ന താ​ര​മാ​യ അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും സീ​നി​യ​ർ ഹൈ​ജം​പി​ൽ ഒ​ന്നാ​മ​തെ​ത്തി ആ​ൻ മ​രി​യ ഷി​ബു. ബാ​സ്ക​റ്റ് ബോ​ൾ, സോ​ഫ്റ്റ് ബോ​ൾ സം​സ്ഥാ​ന താ​ര​വും കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ പ​ത്ത​നം​തി​ട്ട കാ​ലാ​യി​ൽ വീ​ട്ടി​ൽ ലി​ജി​യു​ടെ മൂ​ന്ന് മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് ആ​ൻ​മ​രി​യ. മൈ​ല​പ്ര എ​സ്എ​ച്ച്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷം ലോം​ഗ് ജം​പി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു ഖോ ​ഖോ ഗെ​യിം​സി​ൽ സം​സ്ഥാ​ന താ​ര​മാ​ണ് . ആ​റാം ക്ലാ​സ് മു​ത​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​ൻ​ഡ്രി​യ, ആ​ൽ​വി​യ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര ങ്ങ​ൾ. ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ പ​രി​ശീ​ല​നം പോ​ലും ന​ട​ത്താ​തെ​യാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.