സ്മരണയ്ക്കായി ഏർപ്പെടുത്തിയ മെമന്റോ കൈമാറും
1599825
Wednesday, October 15, 2025 3:36 AM IST
പത്തനംതിട്ട: ജില്ലാ സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഹൈസ്കൂളിന് സമ്മാനിക്കുന്നതിലേക്ക് വോളിബോൾ മുൻ ദേശീയ റഫറിയും ജില്ലയിലെ പ്രമുഖ കായികപ്രേമിയുമായിരുന്ന ജോർജ് ഫിലിപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മെമന്റോ നാളെ രാവിലെ 11.30ന് കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ സംഘാടക സമിതിക്കു കൈമാറും.
ജോർജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷനാണ് മെമന്റോ തയാറാക്കിയിരുന്നതെന്ന് സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു.