തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ഫ്ല​ഡ് ലി​റ്റ് ബാ​സ്ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​തി​നാ​റാം പ​തി​പ്പ് മാ​ർ തെ​യോ​ഫി​ലോ​സ് ട്രോ​ഫി ഇ​ന്‍റ​ർ മെ​ഡി​ക്കോ​സ് ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വ​നി​ത​ക​ൾ ഫൈ​ന​ലി​ലെ​ത്തി.

കോ​ല​ഞ്ചേ​രി എം​ഒ​എ​സ് സി ​മെ​ഡി​ക്ക​ൽ കോ​ള​ജി​നെ (29-20) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. കോ​ഴി​ക്കോ​ട് കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് ഫൈ​ന​ലി​ലെ എ​തി​രാ​ളി​ക​ൾ. കോ​ട്ട​യം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന ര​ണ്ടാം സെ​മി​യി​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് (33-31 ) കോ​ട്ട​യം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​തി​ഥേ​യ​രാ​യ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ഫൈ​ന​ലി​ൽ നേ​രി​ടും. പ‌ു​രു​ഷ​വി​ഭാ​ഗ​ത്തി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​ണ് വെ​ങ്ക​ല മെ​ഡ​ൽ.