പുല്ലാട് ഉപജില്ല മുന്നിൽ; ഇടയ്ക്കു മഴയുടെ കളി
1599822
Wednesday, October 15, 2025 3:36 AM IST
കൊടുമൺ: പത്തനംതിട്ട ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ പുല്ലാട് ഉപജില്ല 92 പോയിൻറുമായി മുന്നേറുന്നു .13 സ്വർണവും 7 വെള്ളിയും 6 വെങ്കലവും പുല്ലാട്നേടി. 34 പോയിന്റുമായി രണ്ടാം സ്ഥാനം റാന്നിക്കാണ്. നാലു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും റാന്നിക്കു ലഭിച്ചു. 26 പോയിന്റുമായിപത്തനംതിട്ട മൂന്നാമതാണ്. രണ്ടു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും ലഭിച്ചു.
സ്കൂൾ വിഭാഗത്തിൽ സെന്റ് ജോൺസ് എച്ച്എസ് ഇരവിപേരൂർ 65 പോയിൻറുമായി മുന്നിട്ടു നിൽക്കുന്നു. 11 സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടി. രണ്ടാമത് 26 പോയിൻറുമായി എംടിഎച്ച്എസ് കുറിയന്നൂരാണ്. രണ്ടു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും കുറിയന്നൂർ നേടിയിരിക്കുന്നത്.
21 പോയിന്റുമായി റാന്നി എംഎസ് എച്ച്എസ്എസാണ് മൂന്നാമത്. മൂന്നു സ്വർണവും രണ്ടു വെള്ളിയും റാന്നിക്കു ലഭിച്ചു. മഴ കാരണം ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ചില മത്സരങ്ങൾ പുന:ക്രമീകരിച്ചിട്ടുണ്ട്. ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോ മത്സരം ബുധനാഴ്ചത്തേക്കു മാറ്റി. സബ് ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോ, സബ് ജൂണിയർ ഗേൾസ് ഹൈജംപ് മത്സരങ്ങൾ നാളെ നടക്കും.