പുഷ്പഗിരി ഡെന്റൽ കോളജിൽ ബിരുദദാനം
1599830
Wednesday, October 15, 2025 3:36 AM IST
തിരുവല്ല: പുഷ്പഗിരി കോളജ് ഓഫ് ഡെന്റൽ സയൻസ് പതമൂന്നാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ റവ.ഡോ. ബിജു വർഗീസ് പയ്യമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ആരോഗ്യ സർവകലാശാല യുജി ബോർഡ് ചെയർമാൻ ആൻഡ് അക്കാഡമിക്ക് കൗൺസിൽ മെംബർ ട്രാവൻകൂർ ഡെന്റൽ കോളജ് ഡീൻ ഡോ. ഈപ്പൻ ചെറിയാൻ മുഖ്യാതിഥി ആയിരുന്നു.
ആധുനിക ദന്തപരിശോധന ചികിത്സാ സംവിധാനങ്ങൾ പ്രായോഗിക തലത്തിൽ ജനങ്ങളിൽ എത്തിക്കുവാനും ഗവേഷണ താല്പര്യങ്ങൾക്ക് ഊന്നൽ കൊടുക്കുവാൻ ശ്രദ്ധിക്കണമെന്നും ഡോ. ഈപ്പൻ ചെറിയാൻ നിർദ്ദേശിച്ചു.
പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പേട്രൺ മെട്രോപോളിൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും സന്ദേശവും നൽകി.
മെഡിസിറ്റി, പുഷ്പഗിരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ റവ. ഡോ. മാത്യു മഴുവൻചേരി, പ്രിൻസിപ്പൽ ഡോ.എ. ദേവദത്തൻ, വൈസ് പ്രിൻസിപ്പൽ ഡോ. റിനോ രൂപക് സോമൻ, ഡോ. ഇസ്വിൻ എം. തോമസ്, ഡോക്ടർ പ്രമിത ജോർജ് എന്നിവർ പ്രസംഗിച്ചു.