മാർ തെയോഫിലോസ് ട്രോഫി : കോഴിക്കോട് കെഎംസിടിയും തിരുവനന്തപുരം മെഡിക്കൽ കോളജും ജേതാക്കൾ
1600086
Thursday, October 16, 2025 3:46 AM IST
തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ നടന്ന പതിനാറാമതു മാർ തെയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കോഴിക്കോട് കെഎംസിടി, തിരുവനന്തപുരം മെഡിക്കൽ കോളജ് ടീമുകൾ ജേതാക്കളായി.
വനിതാ വിഭാഗം ഫൈനലിൽ കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിനെ (99-19) പരാജയപ്പെടുത്തിയപ്പോൾ പുരുഷന്മാരിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് പുഷ്പഗിരി മെഡിക്കൽ കോളജിനെ (49-31) പരാജയപ്പെടുത്തി ജേതാക്കളായി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകി.
കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ ആവണി കാന്തും തിരുവനന്തപുരത്തെ ഗവൺമെന്റ് മെഡിക്കൽ കോളജിലെ അക്ഷയ വിയും ഏറ്റവും വിലപ്പെട്ട കളിക്കാരനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
സമാപനസമ്മേളനത്തിൽ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ.യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സമ്മാനദാനം നിർവഹിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. മാത്യു മഴുവഞ്ചേരിൽ, പ്രിൻസിപ്പൽ: ഡോ. റീന തോമസ്, ജോയിന്റ് കൺവീനർ ഡോ.എം. മിഥുൻ, ഡോ. വിജയലക്ഷ്മി, ബാസ്കറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് സക്കറിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.