ജനറൽ സെക്രട്ടറിയുടെ നിലപാടുകൾക്ക് പിന്തുണ
1600095
Thursday, October 16, 2025 3:52 AM IST
പത്തനംതിട്ട: നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വീകരിക്കുന്ന സംഘടനാപരവും നയപരവുമായ തീരുമാനങ്ങൾക്ക് എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ നേതൃയോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഹൈന്ദവ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുന്ന സമയങ്ങളിലെല്ലാം, അതിനെതിരേ സന്ധിയിലാതെ നിലപാട് സ്വീകരിച്ച നേതാവാണ് ജി.സുകുമാരൻ നായരെന്ന് യോഗം അഭിപ്രായപ്പെട്ടു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ആർ. ഹരിദാസ് ഇടത്തിട്ട അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി വി. ഷാബു, എൻഎസ്എസ് ഇൻസ്പെക്ടർ ആർ.രാജേഷ്, യൂണിയൻ കമ്മിറ്റി അംഗങ്ങൾ,പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.