പുല്ലാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേള നാളെ കുമ്പനാട്ട്
1600089
Thursday, October 16, 2025 3:46 AM IST
കോഴഞ്ചേരി : പുല്ലാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേള നാളെ കുമ്പനാട്ട് നടക്കും. പ്രവൃത്തി പരിചയമേളയും സാമൂഹ്യശാസ്ത്രമേളയും കുമ്പനാട് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂളിലും ശാസ്ത്രമേള കുമ്പനാട് ബ്രദറണ്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലും ഗണിതശാസ്ത്രമേള കുമ്പനാട് ഗവ യുപി സ്കൂളിലുമാണ്.
നാളെ രാവിലെ 10ന് നോയല്‍ മെമ്മോറിയല്‍ സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അധ്യക്ഷത വഹിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4.30 ന് സമാപനസമ്മേളനം കോയിപ്രം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. റോസ ഉദ്ഘാടനം ചെയ്യും. പുല്ലാട് വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലുള്ള കോയിപ്രം, കുറ്റൂർ, തോട്ടപ്പുഴശേരി, ഇരവിപേരൂര്‍ പഞ്ചായത്തുകളിലെ സ്കൂളുകളില്‍നിന്നും എല്‍പി, യുപി, എച്ച് എസ്, എച്ച്എസ് എസ് വിഭാഗങ്ങളില്‍ നിന്നും ആയിരത്തോളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. ഐടി മേള 23ന് പുല്ലാട് എസ് വി ഹൈസ്കൂളില്‍ നടക്കും.