കായികതാരങ്ങൾക്ക് സുഭിക്ഷ ഭക്ഷണമൊരുക്കി ഫുഡ് കമ്മിറ്റി
1600085
Thursday, October 16, 2025 3:46 AM IST
കൊടുമൺ: കായിക താരങ്ങൾക്ക് ഭക്ഷണമൊരുക്കി സംഘാടകർ. ആദ്യ രണ്ടു ദിനങ്ങൾ ചോറും ചിക്കൻ കറിയും നാലിനം പച്ചക്കറികളും സാമ്പാറും മോരുകറിയും സുഭിക്ഷമായാണ് വിതരണം ചെയ്തത്.
കൊടുമൺ ഗ്രാമത്തിലെ കായികമേളയ്ക്ക് എത്തുന്നവർക്ക് ഭക്ഷണം കൂടി ഒരുക്കി നൽകാൻ സംഘാടകസമിതിക്കു കഴിഞ്ഞത് താരങ്ങൾക്കും അധ്യാപകർക്കും ഏറെ ആശ്വാസമായി.
ഗ്രാമപഞ്ചായത്തംഗം എ.ജി. ശ്രീകുമാർ ചെയർമാനും പന്തളം തോട്ടക്കോണം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജോസ് മത്തായി കൺവീനറുമായ ഭക്ഷണക്കമ്മിറ്റി കായിക താരങ്ങളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി.
കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഭാരവാഹികളായ വി.ജി. കിഷോർ, എസ്. പ്രേം, ഫിലിപ്പ് ജോർജ് എന്നിവർ നേതൃത്വം നല്കുന്നു. സമാപന ദിവസമായ ഇന്ന് ഫ്രൈഡ് റൈസ് ചിക്കൻ മുഖ്യ വിഭവമായിരിക്കും.