വിവരാവകാശ ബോധവത്കരണം
1600657
Saturday, October 18, 2025 3:47 AM IST
പത്തനംതിട്ട : ഹ്യൂമന്‍ റൈറ്റ്സ് പ്രമോഷന് മിഷന്റെ വിവരാവകാശ നിയമ ബോധവത്കരണ സദസിന്റെ ഉദ്ഘാടനം പത്തനംതിട്ട വൈഎംസിഎ ഹാളില്‍ ജില്ലാ പ്രസിഡന്റ് സാമുവേല്‍ പ്രക്കാനം നിര്‍വഹിച്ചു.
മിഷന് ജില്ലാ വൈസ് പ്രസിഡന്റ് എം.ജി. രാമന് പിള്ള റാന്നി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സിനു ഏബ്രഹാം, ജോസ് ഏബ്രഹാം, ജിജി ജോര്‍ജ്, കെ. സിയാദ്, അപര്‍ണ അനില്‍ കുമാര്‍, റംല ബീവി, ദീപ എം. മല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.