ലോക ഭക്ഷ്യദിനാചരണവും ഭക്ഷ്യമേളയും
1600658
Saturday, October 18, 2025 3:48 AM IST
പന്തളം: തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകഭക്ഷ്യദിനാചരണവും ഭക്ഷ്യമേളയും പന്തളം നഗരസഭാ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ കെ.എച്ച്. ഷിജു അധ്യക്ഷത വഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് സംജാ സുധീർ, സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, എസ്. ദിവ്യ എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യമേളയിൽ വിദ്യാർഥികൾ വീട്ടിൽനിന്ന് തയാറാക്കിക്കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.