മരത്തിനു മുകളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1600249
Friday, October 17, 2025 3:54 AM IST
തിരുവല്ല: ദേഹാസ്വാസ്ഥ്യംമൂലം മരത്തിനു മുകളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് രക്ഷകരായി തിരുവല്ല ഫയര്‍ഫോഴ്സ്. മരം മുറിക്കാനായി കയറിയ പശ്ചിമബംഗാള്‍ മാള്‍ഡാ സ്വദേശി റബിഹുള്(20)നെയാണ് അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തിയത്.
വെണ്‍പാല തൈപറമ്പില്‍ കുരുവിളയുടെ പുരയിടത്തിലെ ആഞ്ഞിലിമരം മുറിക്കുന്നതിനിടയിലാണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് യുവാവ് മരത്തിന് മുകളില്‍ കുടുങ്ങുന്നത്.
മരത്തിനു മുകളിൽ പിടിച്ചിരുന്ന യുവാവിനെ സംഭവസ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് താഴെയിറക്കി. തുടർന്ന് ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.