ജോർജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ മെമന്റോ കൈമാറി
1600653
Saturday, October 18, 2025 3:39 AM IST
പത്തനംതിട്ട: റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റു നേടിയ ഹൈസ്കൂളിന് ജില്ലയുടെ കായിക പിതാവ് ജോർജ് ഫിലിപ്പിന്റെ സ്മരണക്കായി മെമന്റോ നൽകി.
ജോർജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സലിം പി. ചാക്കോയിൽനിന്ന് മെമന്റോയും ചെയർമാൻ കടമ്മനിട്ട കരുണാകരനിൽനിന്ന് 10,000 രൂപയും സ്വാഗതസംഘം ജനറൽ കൺവീനറും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുമായ ബി.ആർ. അനില ഏറ്റുവാങ്ങി.
സമ്മേളനത്തിൽ സെക്രട്ടറി പി. അജിത്ത് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ജോർജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റുമാരായ എ. ഗോകുലേന്ദ്രൻ പി. സക്കീർ ശാന്തി , ജില്ലാ സ്കൂൾ സ്പോർട്സ് കോ- ഓർഡിനേറ്റർ മിനി കുമാരിയമ്മ, ട്രോഫി കമ്മിറ്റി ചെയർമാൻ എ.കെ. സജീവ്, പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ ജോർജ് ബിനുരാജ്, ബാലു ഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു.