അന്താരാഷ്ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പത്തനംതിട്ടയിൽ
1226302
Friday, September 30, 2022 10:46 PM IST
പത്തനംതിട്ട: അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്നു രാവിലെ 11.30ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം എന്നതാണ്.
നഗരസഭ ചെയര്മാന് ടി. സക്കീർ ഹുസൈന് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അസിസ്റ്റന്റ് ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ. ഗോപാല്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, സ്ക്രീനിംഗ്, ബോധവത്കരണ ക്ലാസ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ഡിഎംഒ ഡോ. എല്‍. അനിത കുമാരി അറിയിച്ചു.