എല്ലാവർക്കും ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം: മാർ അന്തോണിയോസ്
1243175
Friday, November 25, 2022 10:25 PM IST
ഇരവിപേരൂർ: അവകാശങ്ങളും കടമകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യം സമൂഹം കൂടുതൽ ഗൗരവമായി കാണണമെന്നും എല്ലാവർക്കും ജീവിക്കുന്നതിനും വളരുന്നതിനും സാഹചര്യം ഉണ്ടാക്കണമെന്നും സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭരണഘടനാ ദിനം - അവകാശങ്ങളും കടമകളും സെമിനാറിന്റെ ഉദ്ഘാടനം ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മ സെൻട്രൽ സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ജോസഫ് നെല്ലാനിക്കൻ വിഷയാവതരണം നടത്തി. സ്കൂൾ മാനേജർ റവ. മാത്യൂസ് എ. മാത്യു, വൈഎംസിഎ തിരുവല്ല സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ, ട്രഷറാർ സുനിൽ മറ്റത്ത്, ബെൻസി തോമസ്, കുര്യൻ ചെറിയാൻ, പി.കെ. കുരുവിള, മാത്യു ഈപ്പൻ, എബി പ്രയാറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.