ലഹരിവിരുദ്ധ സെമിനാറും റാലിയും നടത്തി
1246017
Monday, December 5, 2022 10:37 PM IST
കുമ്പഴ: എംപിവി ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെയും നേതൃത്വത്തിൽ ലഹരിക്കെതിരേ ബോധവത്കരണ സെമിനാറും റാലിയും നടത്തി.
കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദീപു ഉമ്മൻ അധ്യക്ഷത വഹിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ആർ. സിന്ധു ലഹരിവിരുദ്ധ സന്ദേശം നൽകി. സ്കൂൾ മാനേജർ രഞ്ജു ഉമ്മൻ, വാർഡ് കൗൺസിലർ അംബിക വേണു, കൗൺസലിംഗ് സെൽ കോർഡിനേറ്റർ റോജി പോൾ ഡാനിയേൽ , പിടിഎ പ്രസിഡന്റ് ബി. ശ്രീനിവാസ്, പ്രഥമാധ്യാപിക ബിന്ദു വർഗീസ്, ഗീവർഗീസ് ശമുവേൽ, സതീഷ് ജോസഫ്, വിനോദ്, പി. മനീഷ എന്നിവർ പ്രസംഗിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ. പി.എം. സുഭാഷ്, ഡോ. ഗണേഷ് നമ്പൂതിരി എന്നിവർ ലഹരിവിരുദ്ധ സെമിനാറിന് നേതൃത്വം നൽകി. ലഹരിവിരുദ്ധ സന്ദേശ റാലിയും നടന്നു.