സെറ്റോ സായാഹ്ന ധർണ ഇന്ന്
1246374
Tuesday, December 6, 2022 11:23 PM IST
പത്തനംതിട്ട: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തും.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ തിരികെ നൽകുക, ഡിഎ കുടിശിക 11 ശതമാനം അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.
സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും.