ആറന്മുള നിറവ് മേള ശ്രദ്ധേയമാകും: മന്ത്രി വീണാ ജോർജ്
1246616
Wednesday, December 7, 2022 10:09 PM IST
ആറന്മുള: സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായി ആറന്മുള നിറവ് വിനോദവിജ്ഞാന മേളയെ മാറ്റണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിറവ് പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുളയിലെ കരകൗശല ഉത്പന്നങ്ങള്‍, മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍, ആറന്മുള വള്ളസദ്യയ്ക്ക് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍, ആറന്മുള മ്യൂറല്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുള്ള ചുവര്‍ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ടാകും. മേളക്ക് മുന്നോടിയായി പൈതൃക സ്മൃതിയാത്രയും സംഘടിപ്പിക്കും.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, ജില്ലാ പഞ്ചായത്തംഗം ആര്. അജയകുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, പഞ്ചായത്ത് പ്രസിഡന്റു മാരായ സി.എസ്. ബിനോയ്, ഷീജ ടി. ടോജി, ഡിഎംഒ ഡോ. എല്‍. അനിതാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലോഗോ ക്ഷണിച്ചു
ആറന്മുള: നിറവ് സാംസ്കാരിക മേളയ്ക്ക് ലോഗോ തയാറാക്കാന്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കുന്ന ആള്‍ക്ക് സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലോഗോ, തയാറാക്കിയ ആളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ ഇ മെയിലായി അയയ്ക്കണം. അവസാന തീയതി 17. ഇ-മെയില്‍ വിലാസം: [email protected]