ചിത്ര, ഉപന്യാസ രചന മത്സരങ്ങൾ: സമ്മാനദാനം നാളെ
1246621
Wednesday, December 7, 2022 10:09 PM IST
പത്തനംതിട്ട: ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി നടത്തിയ ചിത്രരചന, ഉപന്യാസരചന മത്സര വിജയികള്ക്കും മലയാള ദിനാചരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്ക്കുമുള്ള സമ്മാനദാനം നാളെ കളക്ടറേറ്റില് നടക്കും.
രാവിലെ 11ന് ജില്ലാ കളക്ടര് ഡോ. ദിവ്യ എസ്. അയ്യര് സമ്മാനദാനം നിര്വഹിക്കും.
പ്രവാസി സംരംഭകർക്ക് സംരംഭകത്വ പരിശീലനം
പത്തനംതിട്ട: പ്രവാസി സംരംഭകര്ക്കായി നോര്ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഡിസംബറില് നടക്കുന്ന പരിശീലന പരിപാടിയില് പങ്കെടുക്കാന് താത്പര്യമുളളവര് 15നകം രജിസ്റ്റര് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്ക്ക് മുന്ഗണന ലഭിക്കും.
രജിസ്റ്റര് ചെയ്യുന്നതിനായി 0471-2770-534, +91-8592 958 677 എന്നീ നമ്പറുകളിലോ nbfc. [email protected], [email protected] എന്നീ ഇ-മെയില് വിലാസങ്ങളിലോ ബന്ധപ്പെടുക.