ബജറ്റ് നിർദേശങ്ങൾക്കെതിരേ പത്തനംതിട്ടയിൽ കോൺഗ്രസ് പ്രതിഷേധം
1264552
Friday, February 3, 2023 11:04 PM IST
പത്തനംതിട്ട: ഭരണത്തിലെ ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് കടക്കെണിയിലായ പിണറായി സർക്കാർ അമിത നികുതി അടിച്ചേൽപിച്ച് ജനങ്ങളെ ബലിയാടാക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ ഡിസിസി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയോട് ചരിത്രത്തിലെ ഏറ്റവും കടുത്ത അവഗണയാണ് ബജറ്റിലൂടെ സംസ്ഥാന സർക്കാർ കാണിച്ചത്. ജില്ലയിലെ അഞ്ച് എംഎൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്നവരായിട്ടും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടായിട്ടും പത്തനംതിട്ടക്ക് ഒന്നും കിട്ടിയില്ലെന്ന് മധു ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡിസിസി ഭാരവാഹികളായ എ. സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, സുനിൽ എസ്. ലാൽ, എം.എസ്. പ്രകാശ്, ഷാം കുരുവിള, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, എം.ആർ. രമേശ്, പി.കെ. ഇക്ബാൽ, നഹാസ് പത്തനംതിട്ട, എം.എ. സിദ്ധിക്ക്, ഷാനവാസ് പെരിങ്ങമല, സജി കെ. സൈമൺ, രജനി പ്രദീപ്, സി.കെ. അർജുനൻ, ഏബൽ മാത്യു എന്നിവർ പ്രസംഗിച്ചു.