ധനമന്ത്രിക്കു സദ്ബുദ്ധി തോന്നിപ്പിക്കാൻ മഹിള കോൺഗ്രസ് പ്രാർഥനായജ്ഞം
1265714
Tuesday, February 7, 2023 10:58 PM IST
പത്തനംതിട്ട: ഇന്ധനം, വൈദ്യുതി സെസുകളും വീട്ടുകരം, വെള്ളക്കരം, പാൽവില വർധനയുംമൂലം ജനജീവിതം സ്തംഭിച്ച സാഹചര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനു സദ്ബുദ്ധി ഉദിക്കുന്നതിനുവേണ്ടി മഹിള കോൺഗ്രസ് നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ പ്രാർഥനായജ്ഞം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ലാലി ജോണ്‍, എലിസബത്ത് അബു, വിനീത അനില്‍, ദീനാമ്മ റോയി, പ്രസീത രഘു, മഞ്ചു വിശ്വനാഥ്, ശോശാമ്മ തോമസ്, വസന്ത ശ്രീകുമാര്‍, ഷീജ മുരളീധരന്, അന്നമ്മ ഫിലിപ്പ്, ഓമന സത്യന്, റോസമ്മ ബാബുജി, സിന്ധു സുഭാഷ്, സുലേഖ വി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.