പത്തനംതിട്ട: അച്ചന്‍കോവിലാറ്റിലെ കല്ലറക്കടവില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
തമിഴ്നാട് ധര്‍മപുരം സ്വദേശി അരുണ്‍കുമാറാണ് (37) വെള്ളത്തില്‍ അകപ്പെട്ടത്. അരുണ്‍കുമാറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചപ്പോഴേക്കും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ആശുപത്രിയിലേക്കു കൊണ്ടുപോയി. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.