മൊബൈൽ കടയിൽ കയറി ജീവനക്കാരെ മർദിച്ചു
1457951
Tuesday, October 1, 2024 4:41 AM IST
പന്തളം: കാറിൽ എത്തിയ മൂന്നംഗ സംഘം മൊബൈൽ കടയിൽ കയറി ജീവനക്കാരെ മർദിച്ചു. പന്തളം പ്രൈവറ്റ് സ്റ്റാൻഡിനു സമീപമുള്ള കെആർ മൊബൈൽ കടയിലാണ് കാറിലെത്തിയ അക്രമിസംഘം ജീവനക്കാരെയും, ഉടമസ്ഥനെയും മർദിച്ചത്.
ഞായറാഴ്ച വൈകുന്നേരം 5.30ന് ക്രിക്കറ്റ് ബാറ്റുമായി കടയിലെത്തിയ സംഘം കടയുടമ ഇ.എസ്. ശ്രീകുമാർ (53) , ജീവനക്കാരായ ശ്രീനാഥ് (23) നിതിൻ (23) സുമിത്ര ( 31) എന്നിവരെയാണ് മർദിച്ചത്. ചേരിക്കൽ കരിങ്ങാലി പുഞ്ചയ്ക്കു സമീപം ഉണ്ടായ സംഘർഷത്തെത്തുടർന്ന് കാറിലെത്തിയ അക്രമിസംഘം മൊബൈൽ കടയിൽ അക്രമം നടത്തിയത്. കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.