തെരുവുനായ ശല്യം രൂക്ഷം
1561798
Friday, May 23, 2025 4:01 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 18, 19 വാർഡുകളിൽപ്പെടുന്ന കുടുംബിയാംകുഴി, കാവാലിമാക്കൽ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് പ്രദേശവാസികളുടെ പരാതി. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഇവ ഭീഷണിയായിരിക്കുകയാണ്.
സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് തനിയെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാകും. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.