കളിക്കളം ആകട്ടെ ലഹരി: വോളിബോൾ മത്സരം നടത്തി
1563184
Thursday, May 29, 2025 4:07 AM IST
കോന്നി: കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കളിക്കളം ആകട്ടെ ലഹരി, കായിക മത്സരങ്ങളുടെ ഭാഗമായ വോളിബോൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സജി അലക്സ് സന്ദേശം നല്കി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എം. ശ്രീകാന്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘടനാകാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, റഷീദ് മുളന്തറ, സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, എം. സി. ജയകുമാർ,
വി.കെ. സന്തോഷ് കുമാർ, പി.എസ്. സാംകുട്ടി, രാജീസ് കൊട്ടാരം, രാജു ഫിലിപ്പ്, ബഹനാൻ ജോസഫ്, റ്റിബു പുരയ്ക്കൽ, കോശി ഏബ്രഹാം, ലിനു കുളങ്ങര, ചെറിയാൻ വടശേരിക്കര, ജോൺസൺ മൈലപ്ര , തോപ്പിൽ ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് ജോസഫ് ജോർജ് വടക്കേടം മെമ്മോറിയൽ ട്രോഫി, ഇ.കെ ചെല്ലപ്പൻ മെമ്മോറിയൽ ട്രോഫി, വി. ടി. സഖറിയ മെമ്മോറിയൽ ട്രോഫി എന്നിവയും കാഷ് പ്രൈസും നല്കി.