പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ക​യി​ല വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ കാ​മ്പെ​യി​ന്‍ ആ​രോ​ഗ്യം ആ​ന​ന്ദം 2.0 31 ന് ​ആ​രം​ഭി​ക്കും. ജി​ല്ല, ബ്ലോ​ക്ക്, ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തും.

പു​ക​വ​ലി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വും സ്‌​ക്രീ​നിം​ഗും ശ​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ഭ്യാ​സം, എ​ക്‌​സൈ​സ്, പോ​ലീ​സ്, തൊ​ഴി​ല്‍ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​മ്പ​യി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പു​രു​ഷ​ന്‍​മാ​രി​ല്‍ കൂ​ടു​ത​ല്‍ ക​ണ്ടു വ​രു​ന്ന വ​ദ​ന, വ​ന്‍​കു​ട​ല്‍ അ​ര്‍​ബു​ദം എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. പു​ക​യി​ല​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം, പു​ക​യി​ല​നി​യ​ന്ത്ര​ണ നി​യ​മം 2003 ന​ട​പ്പാ​ക്ക​ല്‍, വ​ദ​നാ​ര്‍​ബു​ദ സ്‌​ക്രീ​നിം​ഗ്, വ​ന്‍​കു​ട​ല്‍ അ​ര്‍​ബു​ദ ബോ​ധ​വ​ത്ക​ര​ണം, പു​ക​യി​ല​ര​ഹി​ത വി​ദ്യാ​ല​യ​ങ്ങ​ൾ, ടു​ബാ​ക്കോ സെ​സേ​ഷ​ന്‍ ക്ലി​നി​ക്കു​ക​ള്‍ എ​ന്നി​വ​യാ​ണ് കാ​മ്പെ​യി​ന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ള്‍.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ല​ഹ​രി വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നാ​ളെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കാ​മ്പെ​യി​നോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡു​ക​ളു​ടെ പ്ര​കാ​ശ​നം ന​ട​ത്തും.

ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ൾ, ഡോ​ക്ട​ര്‍​മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.