പ​ത്ത​നം​തി​ട്ട: ല​ഹ​രി​യു​ടെ ഉ​പ​ഭോ​ഗം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും അ​വ​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ ക​ളി​ക​ളു​ടെ ല​ഹ​രി​യി​ലാ​ക്കാ​ൻ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യും ഒ​ന്നി​ക്കു​ന്നു. ല​ഹ​രി ത​ക​ർ​ക്കാ​ൻ ക​ളി​യും ക​ളി​ക്ക​ള​വു​മാ​യി എ​ന്ന​താ​ണ് ടാ​ഗ് ലൈ​ൻ.

കു​ട്ടി​ക​ളെ ക​ളി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് ല​ഹ​രി​ക്കെ​തി​രാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ക​ളി​ക്ക​ള​ങ്ങ​ൾ ത​യാ​റാ​ക്കു​ക, ബാ​ല​സ​ഭാ കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക​ളി​ൽ ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളാ​ണ്.

വാ​ർ​ഡ്‌​ത​ലം മു​ത​ൽ ക​ളി​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കി പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ജി​ല്ലാ​ത​ല​ത്തി​ൽ ഫു​ട്ബോ​ൾ,ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഓ​രോ വാ​ർ​ഡി​ലും ആ​ൺ​കു​ട്ടി​ക​ൾ​ക്കും​പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ടീ​മു​ക​ൾ ഉ​ണ്ടാ​കും.

കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, എ​ഡി​എ​സ്, സ്കൂ​ൾ പി​ടി​എ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. കാ​ന്പെ​യി​ന് ആ​ക​ർ​ഷ​ക​മാ​യ പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മ​ർ​പ്പി​ക്കാം.​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​യ്ക്ക് ജൂ​ൺ അ​ഞ്ചി​നു സ​മ്മാ​ന​വും ന​ൽ​കും. എ​ൻ​ട്രി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ ര​ണ്ട്. അ​യ​ക്കേ​ണ്ട വി​ലാ​സം : logocompetition602@ gmail.com 8547716844.