ഡയബറ്റിസ് മെലിറ്റസ് ലൈവ് പാചക ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ
1563514
Friday, May 30, 2025 3:58 AM IST
തിരുവല്ല : പ്രമേഹ രോഗികളായ കുട്ടികൾക്കു നൽകേണ്ട ഭക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ലൈവ് പാചക ശില്പശാലയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
ഐസിഎംആർ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ നടന്ന ശില്പശാല ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. സ്റ്റാർ സിംഗർ ഫെയിം പല്ലവി രതീഷ് മുഖ്യാതിഥി ആയിരുന്നു.
സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകൻ വർക്കി ജോർജ് അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. തോമസ് ചാക്കോ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഏബൽ കെ. സാമുവൽ, എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ഫിലിപ്പ് ഫിന്നി , കേരള ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷൻ സെക്രട്ടറി എ. ശിഹാബുദ്ദീൻ, ഡോ.സംഗീത മെറിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് വേണ്ടി ഉള്ള ഭക്ഷണക്രമം ഉൾപ്പെടുത്തിയ പാചക പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
സ്വീഡനിലെ കാൾസ്റ്റാർഡ് സർവകലാശാലയിലെ ആരോഗ്യശാസ്ത്ര വിഭാഗം ഫാക്കൽറ്റിയായ ഡോ. ഉനിസ് , പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. ഹെലൻ വി. വാഡൻസ്ജോ , ആരോഗ്യശാസ്ത്ര വിഭാഗം മേധാവിയും നഴ്സിംഗ് അസോ. പ്രഫസറുമായ ഡോ. കയാസ ജുറൈസാറ്റർ എന്നിവർ വിവിധ സെക്ഷനുകൾ നയിച്ചു.