തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ ബോ​ധ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ളി​ത്ത​ട്ട് 2025 സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു.

വി​കാ​രി ജ​ന​റാ​ൾ ഡോ. ​ഫാ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ, ബോ​ധ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നീ​ഷ് സൈ​മ​ൺ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ, പി. ​വി. ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി വ​ള​ർ​ത്തി എ​ടു​ക്കു​ന്ന​തി​നാ​യി പ​രി​ശീ​ല​ന ക​ള​രി​യും ന​ട​ന്നു. ബോ​ധ​ന എ​ൻ​ആ​ർ​എം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ജി മാ​ത്യു ക്ലാ​സ് ന​യി​ച്ചു.