പ​ത്ത​നം​തി​ട്ട: ക​ട​പു​ഴ​കി​യ കൂ​റ്റ​ൻ തേ​ക്കു​മ​രം മാ​രു​തി ഓ​മ്‌​നി വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. പ​ത്ത​നം​തി​ട്ട മൈ​ല​പ്ര കു​മ്പ​ഴ നോ​ർ​ത്ത് ഐ​ടി​ഐ പ​ടി​യി​ൽ ശ്രീ​വി​ലാ​സ് സ​ദാ​ന​ന്ദ​ന്റെ പ​റ​മ്പി​ൽ നി​ന്ന കൂ​റ്റ​ൻ തേ​ക്കു​മ​ര​മാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ട​പു​ഴ​കി​യ​ത്.

മ​രം റോ​ഡി​ലൂ​ടെ വ​ന്ന മാ​രു​തി വാ​നി​ന് മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്. വാ​ഹ​ന​ത്തി​ൽ ഉ​ട​മ​യാ​യ മൈ​ല​പ്ര കി​ഴ​ക്കേ​മു​ള്ളു​കാ​ലാ​യി​ൽ വി​ജ​യ​ൻ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ൽ ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തോ​ടു ചേ​ർ​ന്നാ​ണ് മ​രം വീ​ണ​ത്. ഇ​തോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.

സ്വ​കാ​ര്യ റി​ക്ക​വ​റി വാ​നും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. അ​ഗ്നി​ര​ക്ഷാ​സേ​ന ജീ​വ​ന​ക്കാ​ർ മ​രം മു​റി​ച്ചു നീ​ക്കി വാ​ഹ​ന​ത്തി​ൽ നി​ന്നും വി​ജ​യ​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.