നഗരസഭ വാര്‍ഡുകളില്‍ മാറ്റം, തിരുവല്ലയില്‍ വര്‍ധനയില്ല
1563508
Friday, May 30, 2025 3:50 AM IST
പത്തനംതിട്ട: ജില്ലയിലെ നഗരസഭ വാര്‍ഡ് അതിര്‍ത്തികളും പേരുകളും പുനഃക്രമീകരിച്ചു. അടൂർ, പത്തനംതിട്ട, പന്തളം നഗരസഭകളില്‍ ഓരോ വാര്‍ഡുകള്‍ വീതം കൂടിയപ്പോള്‍ തിരുവല്ലയിലെ വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എന്നാല്‍ വാര്‍ഡുകളുടെ അതിര്‍ത്തികളില്‍ മാറ്റമുണ്ട്.
നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച കരടു പട്ടികയിലെ ആക്ഷേപങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക ഇന്നലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുറത്തുവന്നത്.
അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാര്‍ഡ് വിഭജനമാണിത്. കുറഞ്ഞത് 1200 ലധികം ജനസംഖ്യ ഓരോ വാര്‍ഡിലും കണക്കാക്കിയാണ് വിഭജനം നടത്തിയിട്ടുള്ളത്.
പത്തനംതിട്ടയില്‍ പുതുതായി ഒരുവാര്‍ഡ് വന്നപ്പോള്‍ മറ്റു വാര്‍ഡുകളുടെ അതിര്‍ത്തികളിലും പേരുകളിലും മാറ്റംവന്നു. പത്തനംതിട്ടയില്‍ അഞ്ചക്കാലയാണ് പുതിയ വാര്‍ഡ്. ടൗണ്‍ വാര്‍ഡ് ഇനി ടൗണ്‍ സ്ക്വയര്‍ എന്ന പേരിലായിരിക്കും.
അടൂർ, പന്തളം നഗരസഭകളിലും പുതുതായി ഓരോ വാര്‍ഡുകള്‍ നിലവില്‍ വന്നു. അടൂരില്‍ 29, പത്തനംതിട്ടയില്‍ 33, പന്തളം 34 വാര്‍ഡുകളുണ്ടാകും. തിരുവല്ലയില്‍ 39 വാര്‍ഡുകള്‍ തന്നെ തുടരും.
അടൂര്‍ നഗരസഭ
വാര്‍ഡ 1 - മിത്രപുരം, 2 - ഈവി നഗർ, 3 - പന്നിവിഴ, 4 - സാല്‍വേഷന്‍ ആര്‍മി, 5 - സിവില്‍ സ്റ്റേഷൻ, 6 - ജവഹർ, 7 - ആനന്ദപ്പള്ളി, 8 - പോത്രാട്, 9 - എം.ജി വാര്‍ഡ്, 10 - ഭഗത് സിംഗ്, 11 - പന്നിവിഴ ഈസ്റ്റ്, 12 - സംഗമം, 13 - നേതാജി, 14 - പറക്കോട്, 15 - പറക്കോട് ഈസ്റ്റ്, 16 - അനന്തരാമപുരം, 17 - പറക്കോട് വെസ്റ്റ്, 18 - ടിബി വാര്‍ഡ്, 19 - പന്നിവിഴ സൗത്ത്, 20 - അടൂര്‍ സെന്‍ട്രൽ, 21 - കണ്ണങ്കോട്, 22 - അയ്യപ്പന്‍പാറ, 23 - നെല്ലിമൂട്ടില്‍പ്പടി, 24 - ടൗണ്‍ വാര്‍ഡ്, 25 - മൂന്നാളം, 26 - പ്രിയദര്‍ശിനി, 27 - മുനിസിപ്പല്‍ ഓഫീസ്, 28 - ഹോളിക്രോസ്, 29 - പുതിയകാവ് ചിറ.
തിരുവല്ല നഗരസഭ
വാര്‍ഡ് 1 - മുത്തൂര്‍ നോര്‍ത്ത്, 2 - ചുമത്ര, 3 - ആറ്റുചിറ, 4 - കിഴക്കന്മുത്തൂർ, 5 - വാരിക്കാട്, 6 - അണ്ണവട്ടം, 7 - നാട്ടുകടവ്, 8 - കോളജ് വാര്‍ഡ്, 9 - ആമല്ലൂര്‍ വെസ്റ്റ്, 10 - ആമല്ലൂര്‍ ഈസ്റ്റ്, 11 - മീന്തലക്കര, 12 - മഞ്ഞാടി, 13 - റെയില്‍വേ സ്റ്റേഷന്, 14 - പുഷ്പഗിരി, 15 - തൈമല, 16 - കറ്റോട്, 17 - ഇരുവെള്ളിപ്ര, 18 - തോണ്ടറ, 19 - തിരുമൂലപുരം ഈസ്റ്റ്, 20 - ആഞ്ഞിലിമൂട്, 21 - തിരുമൂലപുരം വെസ്റ്റ്, 22 - ശ്രീകൃഷ്ണാശ്രമം, 23 - കുളക്കാട, 24 - തുകലശേരി, 25 - മതില്‍ഭാഗം, 26 - കിഴക്കുംമുറി, 27 - ശ്രീവല്ലഭ, 28 - കാവുംഭാഗം, 29 - ഉത്രമേൽ, 30 - അഴിയിടത്തുചിറ, 31 - മന്നംകരച്ചിറ, 32 - അഞ്ചല്‍ക്കുറ്റി, 33 - എംജിഎം, 34 - മേരിഗിരി, 35 - ടൗണ്‍ വാര്‍ഡ്, 36 - രാമന്‍ചിറ, 37 ജെപി നഗർ, 38 - കോട്ടാലിൽ, 39 - മുത്തൂർ.
പത്തനംതിട്ട
വാര്‍ഡ് 1 - മുണ്ടുകോട്ടയ്ക്കൽ, 2 - കൈരളീപുരം, 3 - കുലശേഖരപതി, 4 - അറബിക് കോളജ്, 5 - കുമ്പഴ വടക്ക്, 6 - മൈലാടുംപാറ താഴം, 7 - മൈലാടുംപാറ, 8 - പ്ലാവേലി, 9 - കുമ്പഴ ഈസ്റ്റ്, 10 - കുമ്പഴ സൗത്ത്, 11 - കുന്വഴ വെസ്റ്റ്, 12 - ചുട്ടിപ്പാറ ഈസ്റ്റ്, 13 - വലഞ്ചുഴി, 14 - കണ്ണങ്കര, 15 - ടൗണ്‍ സ്ക്വയര്‍, 16 - പേട്ട നോര്‍ത്ത്, 17 - കളക്ടറേറ്റ്, 18 - കല്ലറക്കടവ്, 19 - അഴൂര്‍ വെസ്റ്റ്, 20 - അഴൂര്‍, 21 - കൊടുന്തറ, 22 - കോളജ് വാര്‍ഡ്, 23 - കരിമ്പനാക്കുഴി, 24 - ചുരുളിക്കോട്, 25 - നോര്‍ത്ത് വൈഎംസിഎ, 26 - പട്ടംകുളം, 27 - തൈക്കാവ്, 28 - അഞ്ചക്കാല, 29 - പൂവന്‍പാറ, 30 - വെട്ടിപ്പുറം, 31 - വഞ്ചിപ്പൊയ്ക, 32 - പെരിങ്ങമല, 33 - ശാരദാമഠം,
പന്തളം നഗരസഭ
വാര്‍ഡ് 1 - തോട്ടക്കോണം പടിഞ്ഞാറ്, 2 - തോട്ടക്കോണം കിഴക്ക്, 3 - മുളമ്പഴ, 4 - മുളമ്പുഴ കിഴക്ക്, 5 - മങ്ങാരം പടിഞ്ഞാറ്, 6 - മങ്ങാരം കിഴക്ക്, 7 - തോന്നല്ലൂര്‍ കിഴക്ക്, 8 - തോന്നല്ലൂര്‍ തെക്ക്, 9 - ഉളമയിൽ, 10 - കടയ്ക്കാട്, 11 - കടയ്ക്കാട് കിഴക്ക്, 12 - കുരമ്പാല വടക്ക്, 13 - കുരമ്പാല തെക്ക്, 14 - കുരമ്പാല ടൗൺ, 15 - കുരമ്പാല പടിഞ്ഞാറ്, 16 - ആതിരമല കിഴക്ക്, 17 - ആതിരമല പടിഞ്ഞാറ്, 18 - ഇടയാടി തെക്ക്, 19 - ഇടയാടി, 20 - തവളംകുളം, 21 - തവളംകുളം തെക്ക്, 22 - ചിറമുടി, 23 - ചിറമുടി വടക്ക്, 24 - പൂഴിക്കാട്, 25 - മെഡിക്കല്‍ മിഷൻ, 26 - പന്തളം ടൗൺ, 27 - പന്തളം ടൗണ്‍ പടിഞ്ഞാറ്, 28 - മുട്ടാർ, 29 - പൂഴിക്കാട് പടിഞ്ഞാറ്, 30 - ആയുര്‍വേദ കോളജ്, 31 - മുട്ടാര്‍ പടിഞ്ഞാറ്, 32 - ചേരിക്കല്‍ കിഴക്ക്, 33 - ചേരിക്കല്‍ പടിഞ്ഞാറ്, 34 - മുടിയൂര്‍ക്കോണം.