തി​രു​വ​ല്ല: ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പി​ൽ ന​ട​ത്തി വ​രു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ത്ത​തി​നെ​തി​രേ കാ​സ​ർ​ഗോ​ഡു നി​ന്നും ആ​രം​ഭി​ച്ച രാ​പ​ക​ൽ സ​മ​ര​യാ​ത്ര ജൂ​ൺ 9, 10 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.

ഒ​ന്പ​തി​നു രാ​വി​ലെ തി​രു​വ​ല്ല​യി​ൽ നി​ന്നാ​ണ് ജി​ല്ലാ​പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. സ​മ​ര യാ​ത്ര​യ്ക്കു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​ലേ​ക്കു​ള്ള സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ സ​മ്മേ​ള​നം പ്ര​ഫ. ഫി​ലി​പ്പ് എ​ൻ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ർ​ജ്, വ​ർ​ഗീ​സ് മാ​മ്മ​ൻ, സൈ​മ​ൺ ജോ​ൺ, പി.​ജി. പ്ര​സ​ന്ന​കു​മാ​ർ, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, സി.​പി. ജോ​ൺ, സാം ​ഈ​പ്പ​ൻ, എ​സ്. രാ​ധാ​മ​ണി, വ​ർ​ഗീ​സ് ജോ​ൺ, വി​ശാ​ഖ് വെ​ൺ​പാ​ല, ജയിം​സ് ക​ണ്ണി​മ​ല,

ജോ​ൺ മു​ക്ക​ത്ത്, കെ.​ജി. അ​നി​ൽ​കു​മാ​ർ, ബി​ജോ​യി ഡേ​വി​ഡ്, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, വി. ​ആ​ർ. രാ​ജേ​ഷ്, എ​ബി വ​ർ​ഗീ​സ്, ല​ളി​ത​മ്മ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ർ​ഗീ​സ് മാ​മ്മ​ൻ ചെ​യ​ർ​മാ​നും രാ​ജ​ഷ് ചാ​ത്ത​ങ്ക​രി ക​ൺ​വീ​ന​റു​മാ​യി 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.