നെഹ്റു ചരമവാർഷികാചരണം നടത്തി
1562958
Wednesday, May 28, 2025 1:33 AM IST
പത്തനംതിട്ട: മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികാചരണം പത്തനംതിട്ട ഡിസിസി ഓഫീസിൽ നടന്നു. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീൻ, ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഭാരവാഹികളായ കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, ഹരികുമാര്‍ പൂതങ്കര, ലിജു ജോര്‍ജ്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, റെനീസ് മുഹമ്മദ്, നാസര്‍ തോമണ്ണിൽ, ശ്യാം. എസ്. കോന്നി, സജി അലക്സാർ, പി.കെ. ഇക്ബാല്‍, അജിത് മണ്ണിൽ, കെ.എ. വര്‍ഗീസ് ഓമല്ലൂര്‍, ബിനു മൈലപ്ര, ജയിംസ് കീക്കരിക്കാട്ട്, അനില്‍ കൊച്ചുമൂഴിക്കൽ, ബൈജു ഭാസ്കര്‍, സിബി സി. സാം എന്നിവല്‍ പ്രസംഗിച്ചു.