മുത്തൂരിൽ മരം വീണ് വീട് തകർന്നു
1562959
Wednesday, May 28, 2025 1:33 AM IST
തിരുവല്ല: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും തിരുവല്ല നഗരസഭ ഒന്നാം വാർഡിൽ മുത്തൂരിൽ കിഴക്കേടത്ത് കുര്യൻ വർഗീസിന്റെ വീടിനു മുകളിലേക്കു മരം വീണ് നാശനഷ്ടം.
വീടിന്റെ മേൽക്കൂര പൂർണമായും നഷ്ടപ്പെട്ടു. യുഡിഎഫ് ജില്ല ചെയർമാൻ വർഗീസ് മാമ്മൻ, തിരുവല്ല മണ്ഡലം കൺവീനർ ലാൽ നന്ദാവനം, മുനിസിപ്പൽ കൺവീനർ ശോഭാ ബിനു, കോൺഗ്രസ് വൈസ് പ്രസിഡന്റ് രാജേഷ് മനയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. വീടിനു നഷ്ടപരിഹാരം അനുവദിക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.