പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി ഹോ​ട്ട​ൽ, വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടു​ന്ന​വ​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​രെ പ്ര​തി​രോ​ധി​ക്കാ​ൻ സം​ഘ​ട​ന ത​യാ​റാ​കു​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ.

ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടി വ്യാ​ജ​പ്ര​ജ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ടു​ള്ള ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ്ര​സാ​ദ് പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​മാ​ണി​ക്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ച്ച്ആ​ർ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എം. രാ​ജ, സെ​ക്ര​ട്ട​റി ജാ​ഫ​ർ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​ടി. അ​ഹ​മ്മ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഹിം മ​ക്കാ​ർ, കെ​എ​ച്ച്ആ​ർ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ന​ന്ദ​കു​മാ​ർ, ലി​സി അ​നു, സു​നു ഫി​ലി​പ്പ്, ന​വാ​സ് ത​നി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.