ചിറക്കാല ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കണം, ജനകീയ സമിതി ധർണ നടത്തി
1563177
Thursday, May 29, 2025 3:58 AM IST
ഇലന്തൂർ: ഇലന്തൂർ ചിറക്കാല ജംഗ്ഷനിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ധർണ നടത്തി.
കാത്തിരിപ്പ് കേന്ദ്രം തകർത്തവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.സ്കൂൾ അധ്യയന വർഷം ആരംഭിക്കാനിരിക്കേ സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ, തകർന്നു താഴെ വീഴാറായിരിക്കുന്ന ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്തു നിന്നാണ് നിലവിൽ ബസ് കയറുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും ജനകീയ സമിതി അറിയിച്ചു. പ്രസിഡന്റ് എം. ബി.സത്യൻ അധ്യക്ഷതവഹിച്ചു.
ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല ധർണ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സാം ചെമ്പകത്തിൻ, ട്രഷറാർ പി.എം.ജോൺസൺ, സമിതി അംഗങ്ങളായ സാം എ.ശാമുവേൽ, സാലമ്മ ബിജി, സനില സുനിൽ, സോജൻ ജോർജ്, ഗോപിനാഥൻ നായർ ,കെ.ജി.ഏബ്രഹാം, തോമസ് വർഗീസ്, ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു.