ദളിത് കോൺഗ്രസ് രാപകൽസമരം സമാപിച്ചു
1563178
Thursday, May 29, 2025 3:58 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ അടിസ്ഥാന വര്‍ഗങ്ങളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉറപ്പാണെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി.
ദളിത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നടത്തിവന്ന രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ലാലു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറല്‍ സെക്രട്ടറി എം.വി. ഫിലിപ്പ്, അബ്ദുള്‍കലാം ആസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, ഷാജി കുളനട, റെനീസ് മുഹമ്മദ്, കുറക്കട മധു, സി.കെ. അര്ജുനന്,
മഞ്ജു വിശ്വനാഥ്, മണ്ണില്‍ രാഘവൻ, സുശീലന് കോട്ടയം, വേണുഗോപാല്‍ തിരുവനന്തപുരം, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, രാജന് പന്തളം, എം.പി. രാജു, അനില്‍ കൊച്ചുമൂഴിക്കല്‍, രമാ ജോഗീന്ദര്‍ തുടങ്ങിയവർ പ്രസംഗിച്ചു.